അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് പരിശോധന നടക്കുന്ന രാജ്യം ഇന്ത്യ; പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് 

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് പരിശോധന നടക്കുന്ന രാജ്യം ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് പരിശോധന നടക്കുന്ന രാജ്യം ഇന്ത്യ; പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ് 

ന്യൂയോര്‍ക്ക്:  അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് പരിശോധന നടക്കുന്ന രാജ്യം ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഇതിനോടകം 5 കോടി പരിശോധന നടന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഇത് 1.2 കോടി ആണെന്ന് ട്രംപ് പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. ഇതിനോടകം 1,40,000 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. അവരോടുളള ആദരസൂചകമായി കോവിഡിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പുനല്‍കുന്നു. വാക്‌സിന്‍ വികസിപ്പിച്ച് വൈറസിനെ പരാജയപ്പെടുത്തുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കോവിഡിനെ ചൈന വൈറസ് എന്ന് ആവര്‍ത്തിച്ച ഡൊണാള്‍ഡ് ട്രംപ്, ചൈനയുടെ അതിര്‍ത്തി കടക്കാന്‍ ഇതിനെ അനുവദിക്കരുതായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. പക്ഷേ ഇത് സംഭവിച്ചു. ലോകം മുഴുവന്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്. ഇതില്‍ നിന്നുളള സംരക്ഷണം രാജ്യം ഏറ്റെടുക്കുകയാണ്. മറ്റു രാജ്യങ്ങളെ സഹായിക്കുന്നതിനും അമേരിക്ക മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com