ലോകത്ത് ഒന്നരക്കോടി കോവിഡ് ബാധിതർ; മരണം ആറ് ലക്ഷം കടന്നു

ഇന്നലെ മാത്രം 2,39,093 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
ലോകത്ത് ഒന്നരക്കോടി കോവിഡ് ബാധിതർ; മരണം ആറ് ലക്ഷം കടന്നു

ലണ്ടൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. ഇതിനോടകം 1,50,91,880 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,19,410 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നലെ മാത്രം 2,39,093 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 5,678 പേർ മരിക്കുകയും ചെയ്തു. 53.6 ലക്ഷം രോഗികളാണ് നിലവില്‍ രോഗബാധിതരായുള്ളത്. ഇതില്‍ 63,797 പേരുടെ നില അതീവ ഗുരുതരമാണ്.

ജൂൺ 28നാണ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടത്. അടുത്ത അരക്കോടി പേർക്ക് കൊവിഡ് ബാധിച്ചത് 24 ദിവസം കൊണ്ടാണ്. ആദ്യ കേസ് സ്ഥിരീകരിച്ച് 208-ാം ദിവസമാണ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക് എത്തുന്നത്.  അതിനിടെ അമേരിക്കയിലും ബ്രസീലിലും രോ​ഗ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.

അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 40.28 ലക്ഷം കടന്നു. 66,936 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസവും രോഗ ബാധിതരുടെ എണ്ണം 60,000 കടന്നിരിക്കുകയാണ്.  1,112 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ളത് ബ്രസീലിലാണ്. 21.66 ലക്ഷം പേര്‍. 44,887 പേര്‍ക്കാണ് ബ്രസീലില്‍ പുതുതായി രോഗം ബാധിച്ചത്. 1,346 പേര്‍ ഇവിടെ പുതുതായി മരണപ്പെട്ടു. രോ​ഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 11.94 ലക്ഷം രോ​ഗബാധിതരാണുള്ളത്. 28000ത്തിലധികം പേരാണ് ഇന്ത്യയില്‍ ഇതുവരെ മരണപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com