മിഷിഗണ്‍ കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍ കോവിഡ് പിടിപെട്ടു മരിച്ചു

മിഷിഗണ്‍ കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍ കോവിഡ് പിടിപെട്ടു മരിച്ചു
മിഷിഗണ്‍ കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍ കോവിഡ് പിടിപെട്ടു മരിച്ചു

മിഷിഗണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു കോണ്‍വെന്റിലെ പതിമുന്നു കന്യാസ്ത്രീകള്‍ മരിച്ചു. 69 മുതല്‍ 99 വയസു വരെ പ്രായമുള്ള കന്യാസ്ത്രീകളാണ് ഒരു മാസത്തെ ഇടവേളയില്‍ മരിച്ചത്.

മിഷിഗണില്‍ ഫെലീഷ്യല്‍ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് എല്ലാവരും. ദുഃഖവെള്ളിയാഴ്ച ദിവസം 99 വയസുള്ള സിസ്റ്റര്‍ മേരി ലൂസിയ വോവ്‌സിനിയാക് ആണ് ആദ്യം മരിച്ചത്. തുടര്‍ന്ന് പതിനൊന്നു പേര്‍ കൂടി വൈറസ് ബാധ മൂലം മരിക്കുകയായിരുന്നു.

കോണ്‍വെന്റിലെ പതിനേഴ് മറ്റു കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗമുക്തി നേടി. വൈറസ് മുക്തി നേടിയ ഒരാള്‍ പിന്നീട് മരിച്ചു.

ഏറെക്കാലമായി കോണ്‍വെന്റില്‍ കഴിയുന്ന കന്യാസ്്ത്രീല്‍ കൂടുതല്‍ സമയം ഒരുമിച്ചാണ് ചെലവഴിച്ചിരുന്നത്. നേരത്തെ അധ്യാപകരും നഴ്‌സുമാരും മറ്റുമായി ജോലി ചെയ്തിരുന്ന ഇവര്‍ വിരമിച്ച ശേഷമാണ് കോണ്‍വെന്റില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com