രാജ്യത്തെ ആദ്യ കോവിഡ് കേസെന്ന് സംശയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി, അടിയന്തര യോഗം വിളിച്ച് കിം ജോങ് ഉന്‍ 

കോവിഡ് ബാധയേറ്റു എന്ന് സംശയിക്കപ്പെടുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉത്തരകൊറിയയിലെ ആദ്യ കോവിഡ് കേസായിരിക്കും ഇത്
രാജ്യത്തെ ആദ്യ കോവിഡ് കേസെന്ന് സംശയം, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി, അടിയന്തര യോഗം വിളിച്ച് കിം ജോങ് ഉന്‍ 

പ്യോങ്ഗ്യാങ്: രാജ്യത്തെ ആദ്യത്തെ കോവിഡ് വൈറസ് ബാധ എന്ന സംശയത്തെ തുടര്‍ന്ന് കേസോങ്ങില്‍ ഉത്തരകൊറിയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ഒരാള്‍ക്ക് കോവിഡ് വൈറസ് ബാധ എന്ന സംശയം ഉടലെടുത്തതോടെ ഭരണ തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ച് ചേര്‍ത്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോവിഡ് ബാധയേറ്റു എന്ന് സംശയിക്കപ്പെടുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ഉത്തരകൊറിയയിലെ ആദ്യ കോവിഡ് കേസായിരിക്കും ഇത്. ദക്ഷിണ കൊറിയയില്‍ നിന്ന് അനധികൃത അതിര്‍ത്തി കടന്നെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ കോവിഡ് ബാധ സംശയിക്കുന്നത്. 

ഉത്തരകൊറിയയില്‍ ഇതുവരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ചൈനയില്‍ കോവിഡ് രൂക്ഷമായ സമയം രാജ്യാതിര്‍ത്തികള്‍ അടച്ചിടാന്‍ കിം നിര്‍ദേശം നല്‍കിയിരുന്നു. ആളുകള്‍ക്കിടയില്‍ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com