ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ വിലക്ക് തുടരും; രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരും
ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ വിലക്ക് തുടരും; രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരും. രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് പോകാനോ, രാജ്യത്തിലേക്ക് പ്രവേശിക്കാനോ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാരെ അനുവദിക്കുകയില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് നിലവിലുളള വിലക്ക് തുടരാനാണ് കുവൈത്ത് ഭരണകൂടം തീരുമാനിച്ചത്. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇറാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളാണ് യാത്രാവിലക്ക് നേരിടുന്ന മറ്റു രാജ്യങ്ങള്‍.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ടുളള കുവൈത്ത് മന്ത്രിസഭ തീരുമാനത്തിലാണ് ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് പുറമേയുളള ഇടങ്ങളില്‍ നി്ന്ന് വരുന്നവര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകാനുമാണ് കുവൈത്ത് ഭരണകൂടം അനുമതി നല്‍കിയത്. കുവൈത്ത് പൗരന്മാര്‍ക്കും ബാധകമായ ഉത്തരവാണ് പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് യാത്രാ വിലക്ക് തുടരുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനം.

ലക്ഷകണക്കിന് ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. വിലക്ക് നീട്ടാനുളള തീരുമാനം കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. നിലവില്‍ തന്നെ കുവൈത്ത് ജനതയ്ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനാണ് കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com