2006 ല്‍ അര്‍ബുദത്തെ തോല്‍പ്പിച്ചു, കോവിഡിനെ ചെറുക്കാനായില്ല ; യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മരിച്ചു

ജൂലൈ ഒന്നിനാണ് ഹെര്‍മന്‍ ക്ലെയിന് കോവിഡ് സ്ഥിരീകരിക്കുന്നത് 
2006 ല്‍ അര്‍ബുദത്തെ തോല്‍പ്പിച്ചു, കോവിഡിനെ ചെറുക്കാനായില്ല ; യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മരിച്ചു

വാഷിങ്ടണ്‍ : അമേരിക്കയിലെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു.  ഹെര്‍മന്‍ ക്ലെയിനാണ് മരിച്ചത്. 74 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് ഹെര്‍മന്‍ ക്ലെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജൂണ്‍ 20 ന് ഓക്‌ലഹോമയിലെ തുള്‍സയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം ഹെര്‍മന്‍ ക്ലെയിന്‍ മാസ്‌ക് ഇല്ലാതെ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ജൂലൈ ഒന്നിനാണ് ക്ലെയിന് കോവിഡ് സ്ഥിരീകരിക്കുന്നത്. 

ഇദ്ദേഹത്തിന് രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമായിട്ടില്ല. വളരെ പ്രത്യേകതകളുള്ള മനുഷ്യനായിരുന്നു ക്ലെയിനെന്നും, നിര്‍ബാഗ്യവശാല്‍ ചൈന വൈറസ് ബാധിച്ച് അദ്ദേഹം മരിച്ചെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. 

2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഹെര്‍മന്‍ ക്ലെയിന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി മല്‍സരിച്ചത്. എന്നാല്‍  മിറ്റ് റോംനിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത്. 

ആ തെരഞ്ഞെടുപ്പില്‍ മിറ്റ് റോനിയെ പരാജയപ്പെടുത്തി ബരാക് ഒബാമ രണ്ടാം വട്ടവും യു എസ് പ്രസിഡന്റായി വിജയിച്ചിരുന്നു. 2006 ല്‍ ക്യാന്‍സര്‍ ബാധിച്ച് മരണത്തിന്റെ അടുത്തെത്തിയ ഹെര്‍മന്‍ ക്ലെയിന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com