കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു; 18 ദിവസം കൊണ്ട് 20 ലക്ഷം രോഗികള്‍; ഇന്ത്യയില്‍ രോഗവ്യാപനത്തില്‍ കുതിപ്പ്

കഴിഞ്ഞ 18 ദിവസം കൊണ്ട് ലോകത്തില്‍20 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു; 18 ദിവസം കൊണ്ട് 20 ലക്ഷം രോഗികള്‍; ഇന്ത്യയില്‍ രോഗവ്യാപനത്തില്‍ കുതിപ്പ്

ലണ്ടന്‍: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം70 ലക്ഷം കടന്നു.  മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. ഇതുവരെ ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 7,004,814 ആയി. മരണസംഖ്യ 402,665 ആണ്. ഇതുവരെ രോഗമുക്തരായത് 3, 426,149 പേരാണ്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. കഴിഞ്ഞ 18 ദിവസം കൊണ്ട് ലോകത്തില്‍20 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 1,988591 പേരാണ് രോഗബാധിതര്‍. നാല് ലക്ഷത്തിലധികം പേര്‍ ഇതിനകം മരിക്കുകയും ചെയ്തു. രണ്ടാമത് ബ്രസീലാണ്. ഇന്ത്യ പട്ടികയില്‍ ആറാമതാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 294 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തി മുപ്പത്തിയാറായിരം കടന്നു. 2,36,657 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണം 6642 ആയി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയില്‍ ഇതുവരെ 2,36,657 രോഗികളാണുള്ളത്. ഇതില്‍ 8944 പേരാണ് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com