25 അടി ഉയരം;അമേരിക്കയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചു

തെലങ്കാനയിലെ വാറാങ്കല്ലില്‍ നിന്നാണ് കപ്പല്‍ മാര്‍ഗം പ്രതിമ അമേരിക്കയില്‍ എത്തിച്ചത്.
25 അടി ഉയരം;അമേരിക്കയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചു

മേരിക്കയില്‍ 25 അടി ഉയരുമുള്ള ഹനുമായന്‍ പ്രതിമ സ്ഥാപിച്ചു. ഡെലാവെയറിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് 45 ടണ്‍ ഭാരമുണ്ട്. 

തെലങ്കാനയിലെ വാറാങ്കല്ലില്‍ നിന്നാണ് കപ്പല്‍ മാര്‍ഗം പ്രതിമ അമേരിക്കയില്‍ എത്തിച്ചത്. ഒരു വര്‍ഷത്തോളം സമയമെടുത്താണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

അമേരിക്കയില്‍ സ്ഥാപിച്ച ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയാണിത്. 10,0000ലക്ഷം രൂപയ്ക്ക് മുകളില്‍ ചിലവിട്ടാണ് പ്രതിമ നിര്‍മ്മിച്ചത്. കോവിഡ് 19 ആയതിനാല്‍ വലിയ ആള്‍ക്കൂട്ടം ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com