കാമുകന്‍ ഉപേക്ഷിച്ച് പോയി, മദ്യലഹരിയില്‍ വിമാനത്തിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്ത് 29കാരി; ഫ്‌ളൈയിറ്റ് അടിയന്തരമായി താഴെ ഇറക്കി

മദ്യലഹരിയില്‍ യുവതി ജനല്‍ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെ ഇറക്കി
കാമുകന്‍ ഉപേക്ഷിച്ച് പോയി, മദ്യലഹരിയില്‍ വിമാനത്തിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്ത് 29കാരി; ഫ്‌ളൈയിറ്റ് അടിയന്തരമായി താഴെ ഇറക്കി

ബീജിംഗ്: മദ്യലഹരിയില്‍ യുവതി ജനല്‍ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെ ഇറക്കി. പ്രണയബന്ധം തകര്‍ന്നതിലുളള അസ്വസ്ഥതയാണ് 29കാരിയുടെ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലാണ് സംഭവം. സൈനിംഗില്‍ നിന്ന് തീരദേശത്തെ പട്ടണമായ യാഞ്ചെംഗിലേക്ക് പോകവേയാണ് യുവതിയുടെ പരാക്രമം. സീറ്റിനോട് ചേര്‍ന്നുളള ഗ്ലാസ് വിന്‍ഡോ യുവതി അടിച്ചു തകര്‍ക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും മറ്റു യാത്രക്കാരും ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 

അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് നിര്‍ദേശം നല്‍കുകയായിരുന്നു. മെയ് 25നാണ് സംഭവം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കാമുകന്‍ ഉപേക്ഷിച്ച് പോയതാണ് യുവതിയുടെ പ്രകോപനത്തിന് കാരണമെന്ന് ചൈനീസ് പൊലീസ് പറയുന്നു. വലിയ അളവില്‍ മദ്യവും കഴിച്ചിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com