മരണം വിതച്ച് കോവിഡ്, 24 മണിക്കൂറില്‍ മരിച്ചത് മൂവായിരത്തിലേറെ ആളുകൾ; 81 ലക്ഷം കടന്ന് രോ​ഗബാധിതർ

പുതിയതായി 1.23 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 8,112,933 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതിയതായി 1.23 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 439,061 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,399 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

ബ്രസീല്‍, അമേരിക്ക, ഇന്ത്യ, മെക്‌സിക്കോ എന്നി രാജ്യങ്ങളിലാണ് തിങ്കളാഴ്ച കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച അമേരിക്കയിൽ  ഇന്നലെ 421 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  ഇതോടെ അമേരിക്കയിലെ ആകെ മരണം 118,283    ആയി. 2,182,950 പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 729 പേർ മരിച്ച ബ്രസീലിൽ ആകെ മരണം 44,118. ബ്രസീലിലെ രോഗികളുടെ എണ്ണം 891,556 ആയി.

ലോകത്താകെ 41.87 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 34.81 ലക്ഷം ആളുകള്‍ മാത്രമാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യ - 537,210, ഇന്ത്യ - 343,026, യുകെ - 296,857, സ്‌പെയിന്‍ - 291,189, ഇറ്റലി - 237,290 എന്നി രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com