മലാലയ്ക്ക് ഓക്സ്ഫഡ് ബിരുദം; 'ഇനി എന്താണെന്നറിയില്ല, തൽക്കാലം നെറ്റ്നെറ്റ്ഫ്ളിക്‌സും വായനയും', ആഘോഷചിത്രങ്ങൾ

ഫിലോസഫിയിലും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്
മലാലയ്ക്ക് ഓക്സ്ഫഡ് ബിരുദം; 'ഇനി എന്താണെന്നറിയില്ല, തൽക്കാലം നെറ്റ്നെറ്റ്ഫ്ളിക്‌സും വായനയും', ആഘോഷചിത്രങ്ങൾ

നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിക്ക് ഓക്സ്ഫഡ് ബിരുദം. ഫിലോസഫിയിലും പൊളിറ്റിക്‌സിലും എക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്. നേട്ടത്തിന് പിന്നാലെ കുടുംബാം​ഗങ്ങൾക്കൊപ്പം നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ മലാല പങ്കുവച്ചിട്ടുണ്ട്.

രസകരമായൊരു കുറിപ്പോടെയാണ് മലാല ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. 'എന്റെ ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല, ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടിയിരിക്കുന്നു. ഇനി മുന്നിലുള്ളത് എന്താണെന്നറിയില്ല. തൽക്കാലം നെറ്റ്നെറ്റ്ഫ്ളിക്‌സും വായനയും ഉറക്കവുമൊക്കെയായി പോകും'- മലാല കുറിച്ചു.

‍‍പെൺകുട്ടികൾക്ക് വിദ്യാഭ്യാസ നിഷേധത്തിനെതിരെ പോരാടിയതിനെ തുടർന്ന് താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട് മലാല. സ്വാത് താഴ്‌വരയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. 2012 ഒക്ടോബറിൽ ഭീകരർ സ്‌കൂൾ ബസിൽ കയറി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും മലാല അത്ഭുതകരമായി രക്ഷപ്പെട്ടു. 2014ൽ ഇന്ത്യക്കാരനായ കൈലാഷ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള മൊബൈൽ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com