ഒറ്റ പ്രസവത്തിലെ മൂന്ന് കുട്ടികള്‍ക്ക് കോവിഡ്; അസാധാരണമെന്ന് ആരോഗ്യ വിദഗ്ധര്‍

രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്.  ആണ്‍കുട്ടിക്ക് ശ്വസന സഹായം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍
ഒറ്റ പ്രസവത്തിലെ മൂന്ന് കുട്ടികള്‍ക്ക് കോവിഡ്; അസാധാരണമെന്ന് ആരോഗ്യ വിദഗ്ധര്‍

മെക്‌സികോ സിറ്റി: ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കോവിഡ് 19. സംഭവം അസാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍. മെക്‌സിക്കോയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്. ഇതില്‍ ആണ്‍കുട്ടിക്ക് ശ്വസന സഹായം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്‌റ്റേറ്റിലെ ആശുപത്രിയിലാണ് യുവതി കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ജനന ശേഷം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കോവിഡ് ബാധയോടെ കുട്ടികള്‍ ജനിച്ചത് ആദ്യമാണെന്നും സ്‌റ്റേറ്റ് ഹെല്‍ത്ത് സേഫ്റ്റി കമ്മിറ്റ് വക്താവ് പറഞ്ഞു. ജനന സമയത്ത് കോവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത വളരെ കുറവാമെന്ന് സ്‌റ്റേറ്റ് ഹെല്‍ത്ത് സെക്രട്ടറി മോണിക്ക ലിലിയാന റെയ്ഞ്ചല്‍ മാര്‍ട്ടിനസ് പറഞ്ഞു. മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അവരെ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാസം തികയുന്നതിന് മുമ്പേയായിരുന്നു പ്രസവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com