ഇന്ത്യക്കെതിരായ പ്രകോപനത്തിന് പിന്നാലെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കലാപം ; പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം ; രാജിയില്ലെങ്കില്‍ പിളര്‍പ്പെന്ന് പ്രചണ്ഡ

ശര്‍മ്മ ഒലിക്കൊപ്പം തുടര്‍ന്നും സഹകരിക്കുന്നത് രാഷ്ട്രീയമായ വിഢ്ഡിത്തം ആണെന്ന് പ്രചണ്ഡ
ഇന്ത്യക്കെതിരായ പ്രകോപനത്തിന് പിന്നാലെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കലാപം ; പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യം ; രാജിയില്ലെങ്കില്‍ പിളര്‍പ്പെന്ന് പ്രചണ്ഡ

കാഠ്മണ്ഡു : ഇന്ത്യയുമായി അതിര്‍ത്തിയെച്ചൊല്ലി വിവാദം ഉണ്ടായതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കലാപം. പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി രാജിവെക്കണമെന്ന് പാര്‍ട്ടിക്കകത്ത് ആവശ്യം ശക്തമായി. ശര്‍മ്മ ഒലി പരാജയമാണെന്നും ഉടന്‍ രാജിവെക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നത്.

മുന്‍പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയുടെ നേതൃത്വത്തിലാണ് കെ പി ശര്‍മ്മ ഒലിക്കെതിരെ പ്രതിഷേധം കനക്കുന്നത്. ശര്‍മ്മ ഒലിക്കൊപ്പം തുടര്‍ന്നും സഹകരിക്കുന്നത് രാഷ്ട്രീയമായ വിഢ്ഡിത്തം ആണെന്നും പ്രചണ്ഡ അഭിപ്രായപ്പെട്ടു.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രചണ്ഡയുടെ നിലപാടിന് പിന്തുണ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജി ആവശ്യം പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി തള്ളിക്കളഞ്ഞു. രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശര്‍മ്മ ഒലി രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുന്നത് അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രചണ്ഡ മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.

ഇന്ത്യന്‍ പ്രദേശങ്ങളായ ലിംപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടെ ഭാഗമാണെന്ന് അടയാളപ്പെടുത്തുന്ന പുതിയ ഭൂപടത്തിന് നേപ്പാള്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com