മരണം അഞ്ച് ലക്ഷത്തിലേക്ക്, രോ​ഗബാധിതർ ഒരു കോടിയോളം; ആശങ്കയിൽ ലോകം

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്
മരണം അഞ്ച് ലക്ഷത്തിലേക്ക്, രോ​ഗബാധിതർ ഒരു കോടിയോളം; ആശങ്കയിൽ ലോകം

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 4.95 ലക്ഷം ലക്ഷം പേരാണ് മരിച്ചത്.  കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി തൊടാൻ ഒരുങ്ങുകയാണ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 98.93 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ആയിരത്തിലധികം മരണം ബ്രസീലിലാണ്.

44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.  അമേരിക്കയില്‍ ഇതുവരെ 1,27, 640 പേര്‍ മരിച്ചു. ബ്രസീലില്‍ 56109 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.

രാ​ജ്യ​ത്തു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 17,000 കോ​വി​ഡ് കേ​സു​ക​ളാ​ണു രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ത്രം വെ​ള്ളി​യാ​ഴ്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 5,000 ക​വി​ഞ്ഞു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മൊ​ത്തം കോ​വി​ഡ് ക​ണ​ക്ക് ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു. നാ​ലു ല​ക്ഷ​ത്തി​ൽ​നി​ന്നു വെ​റും ആ​റു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണു കോ​വി​ഡ് ക​ണ​ക്ക് അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com