കൊറോണ ഭീതി; മുടിവെട്ടാന്‍ പുതുരീതി; വീഡിയോ വൈറല്‍

സുരക്ഷിതമായ അകലം പാലിച്ചാണ് അവര്‍ ഷോപ്പിലെത്തുന്ന ആളുകളുടെ മുടിവെട്ടുന്നത്
കൊറോണ ഭീതി; മുടിവെട്ടാന്‍ പുതുരീതി; വീഡിയോ വൈറല്‍

ലോകമാക കൊറോണ ഭീതിയിലാണ്. ദിനം തോറും കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ ഉയരുകയാണ്. അതിനിടെ കൊറോണ ഭീതിയില്‍ ചൈനയിലെ ബാര്‍ബര്‍ മുടിവെട്ടുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സുരക്ഷിതമായ അകലം പാലിച്ചാണ് അവര്‍ ഷോപ്പിലെത്തുന്ന ആളുകളുടെ മുടിവെട്ടുന്നത്. നീളമുള്ള വടികളില്‍ മുടിവെട്ടാനാവശ്യമായ ചീര്‍പ്പും ഉപകരണങ്ങളും ഘടിപ്പിച്ചിട്ടാണ്് ഹെയര്‍ഡ്രസിങ്.

കടയില്‍ എത്തുന്നവരും മുടിവെട്ടുന്നവരും മാസ്‌ക ധരിച്ചാണ് ഷോപ്പിലെത്തുന്നത്. ബ്രഷുകള്‍, ഹെയര്‍ ഡ്രയറുകള്‍ എന്നിവയെല്ലാം നാലടിനീളമുള്ള വടികളില്‍ കെട്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ഞങ്ങളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ മാര്‍ഗം ഉപയോഗിക്കുന്നതെന്നാണ് ബാര്‍ബര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ഒരു ഹെയര്‍ഡ്രസറാവാന്‍ ഞങ്ങള്‍ക്ക് ഇത്തരം ഉകരണങ്ങള്‍ ആവശ്യമുണ്ടെന്നും ഇവര്‍ പറയുന്നു.

<

p> 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com