ഭാര്യയ്ക്ക് കൊറോണയെന്ന് സംശയം; കുളിമുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് സ്ഥലം വിട്ടു

കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന വിദേശത്തുനിന്നും വന്ന ഒരാളുമായി സംസാരിക്കേണ്ടിവന്നതായി  ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു
ഭാര്യയ്ക്ക് കൊറോണയെന്ന് സംശയം; കുളിമുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് സ്ഥലം വിട്ടു

വില്ലിന്യൂസ്: കൊറോണ വൈറസ് ബാധയുണ്ടെന്ന പേടിയില്‍ ഭാര്യയെ ഭര്‍ത്താവ് കുളിമുറിയില്‍ പൂട്ടിയിട്ടു. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ത്രീയെ രക്ഷിച്ചത്. ലിത്വനിയയിലെ തലസ്ഥാനമായ വില്ലിന്യൂസിലാണ് സംഭവം അരങ്ങേറിയത്. 

കുട്ടികള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം  കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന വിദേശത്തുനിന്നും വന്ന ഒരാളുമായി സംസാരിക്കേണ്ടിവന്നതായി  ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് ഇവര്‍ക്കും വൈറസ് ബാധ ഉണ്ടായേക്കാം എന്ന് സംശയിക്കുകയും. ഇവരെ കുളിമുറിയില്‍ പൂട്ടിയിടുകയും ചെയ്തത്.

എന്നാല്‍ സ്ത്രീ ബാത്ത്‌റൂമില്‍ നിന്നും പൊലീസിനെ തന്റെ ഫോണിലൂടെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയ സ്ത്രീയെ മോചിപ്പിക്കുകയായിരുന്നു. 

പ്രദേശിക മാധ്യമ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ ബാള്‍ട്ടിക്കില്‍ ഉള്‍പ്പെടുന്ന ലിത്വാനിയയില്‍ ഒരു കൊറോണ കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ ഇറ്റലിയിലെ വെറോണയില്‍ നിന്നും തിരിച്ചെത്തിയ മധ്യവയസ്‌കനാണ് ലിത്വനിയയിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏക കൊറോണ വൈറസ് ബാധയേറ്റയാള്‍. ഇറ്റലിയിലാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ബുധനാഴ്ച തന്നെ ഇറ്റലിയിലെ കോറോണ ബാധിത മരണങ്ങള്‍ 100 കടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com