ട്രെയിനിന് അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് ബിഎംഡബ്ല്യൂ; ഞെട്ടിപ്പിക്കുന്ന വിഡിയോ

സിഗ്നല്‍ ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്കിലേക്ക് ഓടിച്ചുകയറ്റുന്ന വണ്ടിയെ ചതച്ചരച്ചുകൊണ്ടുപോകുന്ന മെട്രോ ട്രെയിനാണ് വിഡിയോയിലുള്ളത്
ട്രെയിനിന് അടിയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് ബിഎംഡബ്ല്യൂ; ഞെട്ടിപ്പിക്കുന്ന വിഡിയോ

പാഞ്ഞ് വരുന്ന ട്രെയിനിന് അടിയില്‍പ്പെട്ട് ഞെരിഞ്ഞ് അമരുന്ന ബിഎംഡബ്ല്യൂ. ലോകത്തെ ഞെട്ടിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വിഡിയോ. സിഗ്നല്‍ ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്കിലേക്ക് ഓടിച്ചുകയറ്റുന്ന വണ്ടിയെ ചതച്ചരച്ചുകൊണ്ടുപോകുന്ന മെട്രോ ട്രെയിനാണ് വിഡിയോയിലുള്ളത്. ലോസ് ആഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

സൗത്ത് ലോസ് ആഞ്ചല്‍സില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. കാര്‍ പൂര്‍ണമായി നശിച്ചെങ്കിലും വണ്ടി ഓടിച്ചിരുന്ന ആള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. റെയില്‍ വേ ഗേറ്റ് അടഞ്ഞു കിടക്കുന്നതു കണ്ടിട്ടും ഗൗനിക്കാതെ വണ്ടിയെടുത്തതാണ് വിനയായത്. റെയില്‍വേ ട്രാക്കുകളിലൂടെ വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്നു പറഞ്ഞുകൊണ്ടാണ് പൊലീസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കാര്‍ ഞെരിഞ്ഞമര്‍ന്നിട്ടും അതിനുള്ളിലെ ഡ്രൈവര്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. ട്രെയിന്‍ കയറി തകര്‍ന്ന കാറിന്റെ ചിത്രവും പുറത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com