സുഡാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു ബോംബാക്രമണമുണ്ടായത്.
സുഡാന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഖാര്‍ത്തൂം: സുഡാന്‍ പ്രധാനമന്ത്രിക്ക് നേരേ വധശ്രമം. അബ്ദുള്ള ഹംദോക്കിന്റെ വാഹനവ്യൂഹത്തിന് നേരേ തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍വെച്ചാണ് ബോംബാക്രമണമുണ്ടായത്. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും സുഡാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു ബോംബാക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ അബ്ദുള്ള ഹംദോക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് സുഡാനിലെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജനാധിപത്യവാദികളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മുപ്പതുവര്‍ഷത്തോളം സുഡാനിലെ ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബാഷിറിനെ സൈന്യം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ അതിനുശേഷം ഭരണം സൈന്യം ഏറ്റെടുത്തതോടെ വീണ്ടും പ്രതിഷേധങ്ങളുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com