'ഒരടി മുന്നോട്ടുവരരുത്'; കൊറോണയെ പ്രതിരോധിക്കാന്‍ അരയില്‍ വലിയ ഡിസ്‌കുമായി ഇറ്റലിക്കാരന്‍ (വീഡിയോ)

കാണുമ്പോള്‍ രസകരമായ തോന്നുമെങ്കിലും എത്രമാത്രം ഭീതി മനുഷ്യര്‍ക്ക് ഉണ്ടെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു
'ഒരടി മുന്നോട്ടുവരരുത്'; കൊറോണയെ പ്രതിരോധിക്കാന്‍ അരയില്‍ വലിയ ഡിസ്‌കുമായി ഇറ്റലിക്കാരന്‍ (വീഡിയോ)

റോം: കൊറോണ വൈറസ് പകരാതിരിക്കാന്‍  മറ്റുള്ളവരില്‍ നിന്ന് മൂന്നു മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ വലിയ ഡിസ്‌ക് അരയില്‍കെട്ടി ഇറങ്ങിയ ആളുടെ വിഡിയോ വൈറലാകുന്നു. ഇറ്റലിയിലെ റോം നഗരത്തില്‍ കഴിഞ്ഞ ദിവസമാണ് കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുണ്ടാക്കിയ വലിയ ഡിസ്‌ക് ധരിച്ച് ഒരാള്‍ എത്തിയത്.

അരയ്ക്ക് ചുറ്റിലുമായി ഡിസ്‌ക് നില്‍ക്കുന്നതിനാല്‍ ആര്‍ക്കും ഇയാളുടെ അടുത്ത് എത്താനാവില്ല. വിഡിയോ പകര്‍ത്തുന്നതിനിടെ 'എന്തിനാണ് ഈ പ്രതിരോധമെന്ന്' ഇറ്റാലിയന്‍ ഭാഷയില്‍ ചോദിക്കുന്നതും 'കൊറോണ വൈറസ്' എന്ന് മറുപടി നല്‍കുന്നതും കേള്‍ക്കാം. വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനാണ് ഇദ്ദേഹം നഗരത്തില്‍ എത്തിയത്.

ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാണുമ്പോള്‍ രസകരമായ തോന്നുമെങ്കിലും എത്രമാത്രം ഭീതി മനുഷ്യര്‍ക്ക് ഉണ്ടെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സാധ്യമായ രീതിയില്‍  മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സോഷ്യല്‍ ലോകം ഓര്‍മിപ്പിക്കുന്നു.

കോവിഡ് 19നെ തുടര്‍ന്ന് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനജീവിതം പൂര്‍ണമായി സ്തംഭച്ച നിലയിലാണ്. കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മുന്നു മീറ്റര്‍ അകലത്തില്‍ നിന്നല്ലാതെ സംസാരിക്കരുതെന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി മാത്രമല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com