ഏഴ് വയസുളള ഇന്ത്യന്‍ ബാലനെ തേടി ഭാഗ്യദേവത; ഏഴ് കോടിയുടെ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് വയസ്സുളള ഇന്ത്യന്‍ ബാലന് ഏഴു കോടിയുടെ സമ്മാനം
ഏഴ് വയസുളള ഇന്ത്യന്‍ ബാലനെ തേടി ഭാഗ്യദേവത; ഏഴ് കോടിയുടെ സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് വയസ്സുളള ഇന്ത്യന്‍ ബാലന് ഏഴു കോടിയുടെ സമ്മാനം. കപില്‍രാജ് കനകരാജിനെ തേടിയാണ് ഭാഗ്യം എത്തിയത്. 27 വര്‍ഷമായി അജ്്മാനില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി കനകരാജിന്റെ മകനാണ് കപില്‍രാജ് കനകരാജ്.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളറാണ്  (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) കപില്‍രാജ് നേടിയത്. 327 സീരിസിലുള്ള 4234 എന്ന നമ്പറിലുളള ടിക്കറ്റ് മകന്റെ പേരില്‍ കനകരാജാണ് വാങ്ങിയത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലൂടെ ഏഴ് വയസുകാരനെ ഭാഗ്യം തേടിയെത്തുകയായിരുന്നു.

തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യം സമ്മാനിച്ചതിന് അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറഞ്ഞു. തന്റെ ഇപ്പോഴത്തെ അവസ്ഥ വാക്കുകളിലൂടെ വര്‍ണിക്കാനാവുന്നില്ല. തുകയുടെ ഒരു ഭാഗം ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിക്ഷേപിക്കുകയും മകന്റെ ഭാവിക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നറുക്കെടുപ്പില്‍ മറ്റ് മൂന്ന് പേര്‍ക്കും ആഢംബര വാഹനങ്ങള്‍ സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ ദേവരാജ് സുബ്രമണ്യത്തിനാണ് മെര്‍സിഡസ് ബെന്‍സ് എസ് 560 സമ്മാനമായി ലഭിച്ചത്. 57കാരനായ അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്. 1749 സീരീസിലുള്ള  1106 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ഇതൊടൊപ്പം 38കാരിയായ ഫിലിപ്പൈന്‍ യുവതിയും 44കാരനായ സുഡാന്‍ സ്വദേശിയും സമ്മാനാര്‍ഹരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com