ഇന്ന് ഉച്ച മുതൽ യുഎഇയിൽ പ്രവേശന വിലക്ക്; അവധിക്കെത്തിയവർക്കും, എല്ലാ വിസക്കാർക്കും ബാധകം

ഇന്ന് ഉച്ച മുതൽ യുഎഇയിൽ പ്രവേശന വിലക്ക്; അവധിക്കെത്തിയവർക്കും, എല്ലാ വിസക്കാർക്കും ബാധകം
ഇന്ന് ഉച്ച മുതൽ യുഎഇയിൽ പ്രവേശന വിലക്ക്; അവധിക്കെത്തിയവർക്കും, എല്ലാ വിസക്കാർക്കും ബാധകം

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താമസ വിസക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വിലക്ക് നിലവിൽ വരും. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. എല്ലാത്തരം വിസക്കാർക്കും വിലക്ക് ബാധകമാണ്.   

ഇപ്പോൾ വിദേശത്തുള്ള താമസ വിസക്കാർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാർക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവർക്കും യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാർക്ക്  യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ കഴിയുന്നവര്‍ക്ക് അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ക്കു പരിഹാരം തേടാവുന്നതാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യം വിട്ടവര്‍ അവരുടെ തൊഴിലുടമകളെയും അവര്‍ ഇപ്പോഴുള്ള രാജ്യത്തെ യുഎഇ നയതന്ത്ര കാര്യാലയവുമായും ബന്ധപ്പെടണം.‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com