'ക്രിമിനലുകളോടാണ്... കുറ്റകൃത്യങ്ങൾ നിർത്തിവയ്ക്കു; സമയമാകുമ്പോൾ അറിയിക്കാം, അതുവരെ കൈ കഴുകു!' 

'ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കുറ്റകൃത്യങ്ങൾ വേണ്ട; സമയമാകുമ്പോൾ അറിയിക്കാം, അതുവരെ കൈകള്‍ കഴുകൂ'! അഭ്യർത്ഥനയുമായി പൊലീസ്
'ക്രിമിനലുകളോടാണ്... കുറ്റകൃത്യങ്ങൾ നിർത്തിവയ്ക്കു; സമയമാകുമ്പോൾ അറിയിക്കാം, അതുവരെ കൈ കഴുകു!' 

വാഷിങ്ടൻ: കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ് അമേരിക്കയും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതിനോടകം ഒട്ടേറെ കോവിഡ്-19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയെ ചെറുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അധികൃതര്‍. ഇതിനെല്ലാം സഹായകമായി പൊലീസുമുണ്ട്.

കൊറോണ കാലത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചാല്‍ പൊലീസിന് അധ്വാനം കൂടും. ഇക്കാര്യം മുന്നില്‍ക്കണ്ട് യുഎസിലെ വിവിധ പൊലീസ് ഏജന്‍സികള്‍ രസകരമായ അഭ്യര്‍ഥനകളുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ഓഹിയോ, വിസ്‌കോന്‍സിന്‍, കെന്റുകി, വാഷിങ്ടൻ തുടങ്ങിയ മേഖലകളിലെ പോലീസ് വിഭാഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കുറ്റവാളികളോട് കാര്യം അവതരിപ്പിച്ചത്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്നായിരുന്നു സാള്‍ട്ട് ലേക്ക് സിറ്റി പൊലീസിന്റെ അഭ്യര്‍ഥന. കുറ്റകൃത്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതിനും തങ്ങളോട് സഹകരിക്കുന്നതിനും എല്ലാവരെയും മുന്‍കൂറായി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുകയാണെന്നും പൊലീസ് ട്വിറ്ററില്‍ കുറിച്ചു. 

സമാന വരികള്‍ തന്നെയാണ് വാഷിങ്ടണിലെ പ്യൂയാലപ്പ് പൊലീസും കുറിച്ചിരിക്കുന്നത്. അതോടൊപ്പം രണ്ട് വരികള്‍ കൂടി അവർ കൂടുതൽ പറയുന്നുണ്ട് എന്നുമാത്രം. നിങ്ങളുടെ സാധാരണ സ്വാഭാവത്തിലേക്ക് എപ്പോള്‍ മടങ്ങാനാകുമെന്ന് തങ്ങള്‍ അറിയിക്കാമെന്നും അതുവരെ കൈകള്‍ കഴുകൂ എന്നുമാണ് പ്യൂയാലപ്പ് പൊലീസിന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com