കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി; ചിത്രങ്ങളടക്കം പുറത്തുവിട്ട് റഷ്യ

കോവിഡ് രോഗിയിൽ നിന്നെടുത്ത സാംപിളുകളിൽ നിന്നാണ് ജനിതക ഘടന ഡികോ‍ഡ് ചെയ്തത്
കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി; ചിത്രങ്ങളടക്കം പുറത്തുവിട്ട് റഷ്യ

മോസ്കോ: കോവിഡ് 19 പരത്തുന്ന കൊറോണ വൈറസിന്റെ ജനിതക ഘടന ഡികോഡ് ചെയ്ത് റഷ്യ. കോവിഡ് രോഗിയിൽ നിന്നെടുത്ത സാംപിളുകളിൽ നിന്നാണ് ജനിതക ഘടന ഡികോ‍ഡ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് ജനിതക ഘടന ഡികോ‍ഡ് ചെയ്തത്.  കൊറോണ വൈറസിന്റെ പരിണാമം, സ്വഭാവം എന്നിവ മനസ്സിലാക്കാൻ ജനിതക പഠനം സഹായിക്കുമെന്ന് ​ഗവേഷകർ പറഞ്ഞു. "പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ വൈറസിന്റെ വ്യാപനത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചു മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്.  പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാനും രോ​ഗത്തെ ചെറുക്കാനുള്ള മരുന്നുകള്‍ കണ്ടെത്താനും പഠനം സഹായിക്കും", ​ഗ‌വേഷണത്തിന് നേതൃത്വം നൽകിയ സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ തലവൻ ദിമിത്രി ലിയോസ്നോവ് പറഞ്ഞു. 

കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതിനായി കണ്ടെത്തിയ വിവരങ്ങൾ ലോക ആരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേക്കും കൈമാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com