കൊറോണക്കാലത്ത് എന്ത് രാഷ്ട്രീയ വൈരം; പ്രതിപക്ഷ എംപി ഇനി ആരോ​ഗ്യ മന്ത്രി!

കൊറോണക്കാലത്ത് എന്ത് രാഷ്ട്രീയ വൈരം; പ്രതിപക്ഷ എംപി ഇനി ആരോ​ഗ്യ മന്ത്രി!
കൊറോണക്കാലത്ത് എന്ത് രാഷ്ട്രീയ വൈരം; പ്രതിപക്ഷ എംപി ഇനി ആരോ​ഗ്യ മന്ത്രി!

ഹേഗ്: കൊറോണ വൈറസ് വ്യാപനം ലോകത്തെ പിടിച്ചുലയ്ക്കുമ്പോൾ രാഷ്ട്രീയ വൈരങ്ങൾക്ക് പ്രസക്തിയില്ല. അതെല്ലാം തത്കാലത്തേക്ക് മാറ്റിവെച്ച് മാതൃക സൃഷ്ടിച്ചിരിക്കുകയാണ്‌ നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക് റുട്ടെ. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ പുതിയ ആരോഗ്യ മന്ത്രിയായി പ്രതിപക്ഷ എംപിയെ നിയമിച്ചാണ് റുട്ടെ വ്യത്യസ്തനായത്. 
 
ലേബര്‍ പാര്‍ട്ടി മുന്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന മാര്‍ട്ടിന്‍ വാന്‍ റിജിനെയാണ് അദ്ദേഹം ആരോ​ഗ്യ മന്ത്രിയാക്കിയത്. മൂന്ന് മാസത്തേക്ക് മെഡിക്കല്‍ കെയര്‍ മന്ത്രിയായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണ രംഗത്ത് മാര്‍ട്ടിന്‍ വാന്‍ റിജിന് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടെ പറഞ്ഞു.

ആരോഗ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മാര്‍ട്ടിന്‍ വാന്‍ റിജിന്‍. ആരോഗ്യ മേഖലയില്‍ നിരവധി ചുമതലകള്‍ വഹിച്ചിട്ടുള്ള മാര്‍ട്ടിൻ വാനെ ആരോഗ്യ മന്ത്രിയാക്കിയതില്‍ പ്രധാനമന്ത്രി മാര്‍ക് റുട്ടെയെ ഡച്ച് രാഷ്ട്രീയത്തിലെ പ്രമുഖര്‍ പ്രശംസിച്ചു. 
 
നെതര്‍ലന്‍ഡ്സില്‍ 4000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 150 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com