ലോകത്ത് മരണസംഖ്യ 16,000 കവിഞ്ഞു; ഇറ്റലിയിൽ മരണം 6077, ഒറ്റ ദിവസം മരിച്ചത് 601 പേർ

അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 7309 പേർ രോഗികളായി. ആകെ മരണം 483 ആയി
ലോകത്ത് മരണസംഖ്യ 16,000 കവിഞ്ഞു; ഇറ്റലിയിൽ മരണം 6077, ഒറ്റ ദിവസം മരിച്ചത് 601 പേർ

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുകയാണ്.ലോകത്ത് മരിച്ചവരുടെ എണ്ണം 16,000 കടന്നു. കൊറോണ ഏറ്റവും അപകടം സൃഷ്ടിച്ച ഇറ്റലിയിൽ മരണ സംഖ്യ 6077 ആയി. ഒറ്റ ദിവസം 601 പേരാണ് രാജ്യത്ത് മരിച്ചത്. പുതുതായി  4789 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് രോ​ഗവ്യാപന നിരക്കിൽ നേരിയ കുറവു വന്നിരിക്കുന്നത്. 

അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 7309 പേർ രോഗികളായി. ആകെ മരണം 483 ആയി. സ്പെയിനിൽ 2,200 പേരാണ് ഇതുവരെ മരിച്ചത്. അതിനിടെ സൗദിയിൽ 51 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത പിഴയാണ് സൗദി ചുമത്തിയിരിക്കുന്നത്. 

 അതേസമയം കോവിഡ്‌ രോഗവ്യാപനത്തിന്‍റെ തോത് ദ്രുതഗതിയിൽ വർദ്ധിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തെങ്കിൽ രണ്ടാമതൊരു ലക്ഷമാകാൻ 11 ദിവസവും, മൂന്നാമതൊരു ലക്ഷം കൂടിയാകാൻ വെറും മൂന്ന് ദിവസവുമാണ് എടുത്തതെന്ന്  ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യണമെന്നും, പരിശോധിച്ച് ഉറപ്പുവരുത്താത്ത മരുന്നുകളൊന്നും പ്രയോഗിക്കരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കൊവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ ഇറാന് രണ്ട് കോടി ഡോളറിന്‍റെ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോകത്തെ ആകെ ആശങ്കയിലാക്കി കൊവിഡ് 19 പടരുമ്പോള്‍ വൈറസ് ബാധയേറ്റ് ലോകത്ത് മരിച്ചവരുടെ എണ്ണം 16,000 കടന്നു. ഇറ്റലിയിൽ മാത്രം മരണം 6077 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത് 601 പേരാണ്. 

സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് രണ്ടാഴ്ചയാകുമ്പോൾ മരണനിരക്കിലും രോഗവ്യാപന നിരക്കിലും നേരിയ കുറവുള്ളത് നല്ല സൂചനയാണെന്നാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം 

നിരീക്ഷണത്തിൽ കഴിയുന്ന ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്‍റെ ആദ്യ പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ലോകവ്യാപകമായി പുലര്‍ത്തുന്ന ജാഗ്രത കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവര്‍ത്തകരും ലോക രാജ്യങ്ങളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com