കൊറോണയ്ക്ക് പിന്നാലെ ഹാന്റ വൈറസും ; ചൈനയിൽ ഒരാൾ മരിച്ചു

ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നുള്ളയാളാണ് ഹാന്റവൈറസ് ബാധ മൂലം മരിച്ചത്  
കൊറോണയ്ക്ക് പിന്നാലെ ഹാന്റ വൈറസും ; ചൈനയിൽ ഒരാൾ മരിച്ചു

ബീജിങ് : കൊറോണ വൈറസ് വരുത്തിയ ആഘാതത്തിൽ നിന്നും മുക്തി നേടുന്നതിനിടെ, ചൈനയിൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.  ഹാന്റ വൈറസ് ബാധയേറ്റ് ഒരാൾ മരിച്ചു. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരില്ല. യുനാൻ പ്രവിശ്യയിൽ നിന്നുള്ളയാൾക്കാണ് ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചത്.  എലികളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതാണ് ഈ വൈറസ്. 

ഷാൻ‌ഡോങ് പ്രവിശ്യയിലേക്ക് ബസിൽ പോകുന്നതിനിടെ ഇയാൾ മരിക്കുകയായിരുന്നുവെന്ന് ​ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ ബസിൽ ഉണ്ടായിരുന്ന 32 യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി.

എലികളിലൂടെയാണു ഹാന്റവൈറസ് പകരുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. ദക്ഷിണ കൊറിയയിലെ ഹാന്റന്‍ നദീതീരത്താണ് ഈ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്. അങ്ങനെയാണ് ഈ പേരു ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com