കോവിഡ് ബാധിതരുടെ എണ്ണം ആയിരമായി; അടച്ചുപൂട്ടിയാല്‍ സമ്പദ് വ്യവസ്ഥ തകരും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരമായിട്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കാതെ പാകിസ്ഥാന്‍
കോവിഡ് ബാധിതരുടെ എണ്ണം ആയിരമായി; അടച്ചുപൂട്ടിയാല്‍ സമ്പദ് വ്യവസ്ഥ തകരും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ സര്‍ക്കാര്‍

ഇസ്ലാമാബാദ്: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരമായിട്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കാതെ പാകിസ്ഥാന്‍. കോവിഡിനെ ചെറുക്കാന്‍  രാജ്യമൊട്ടാകെ മൂന്നാഴ്ചത്തേയ്ക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചും ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഇന്ത്യ പോലുളള രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴാണ് പാകിസ്ഥാന്റെ അയഞ്ഞ സമീപനം. ഇതിനെതിരെ പാകിസ്ഥാനില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്നുണ്ട്.

കോവിഡ് ബാധിച്ച് ഇതുവരെ ഏഴു പേര്‍ മരിച്ചെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.അതേസമയം രാജ്യമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് സമ്പദ് വ്യവസ്ഥയില്‍ വിഘാതം സൃഷ്ടിക്കുമെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറയുന്നത്. അതുകൊണ്ട് ജനങ്ങള്‍ സ്വയം ക്വാറന്റൈനില്‍ കഴിയാനാണ് ഇമ്രാന്‍ഖാന്റെ ഉപദേശം.
  
രാജ്യത്തെ 25 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. രാജ്യം പൂര്‍ണമായി അടച്ചിട്ടാല്‍ ദിവസവേതനക്കാര്‍, റോഡില്‍ കച്ചവടം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവരെ ബാധിക്കും. പിന്നീട് എങ്ങനെ ഇവര്‍ വരുമാനം കണ്ടെത്തും?.- ഇ്മ്രാന്‍ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

കോവിഡ് വ്യാപനം തടയുന്നതിന് സിന്ധ് പ്രവിശ്യയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തുമെന്ന് വ്യോമയാന വക്താവ് അറിയിച്ചു.  നേരത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഇറാനില്‍ എത്തിയവര്‍ക്കാണ് പാകിസ്ഥാനില്‍ രോഗബാധ സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com