ചാള്‍സ് രാജകുമാരന് കോവിഡ്; ആരോഗ്യനില തൃപ്തികരം

71കാരനായ രാജകുമാരനു ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരന്‍സ് ഹൗസ് ഓഫിസ് അറിയിച്ചു
ചാള്‍സ് രാജകുമാരന് കോവിഡ്; ആരോഗ്യനില തൃപ്തികരം

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരാന് കൊവിഡ് 19 സ്ഥീരികരിച്ചു. 71കാരനായ രാജകുമാരനു ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ലണ്ടനിലെ ക്ലാരന്‍സ് ഹൗസ് ഓഫിസ് അറിയിച്ചു. രാജകുമാരനും ഭാര്യ കാമിലയും സ്‌കോട്‌ലന്‍ഡിലെ ബാല്‍മൊറാലില്‍ ആണ് ഉള്ളത്. കാമിലയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ചാള്‍സ് രാജകുമാരനു രോഗംപടര്‍ന്നത് എങ്ങനെയെന്നു വ്യക്തമായിട്ടില്ലെന്നും ക്ലാരന്‍സ് ഓഫിസ് അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകനാണ് ചാള്‍സ് രാജകുമാരന്‍. 

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ (93) നഗരഹൃദയത്തിലുള്ള ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കു മാറ്റിയിരുന്നു. ഭര്‍ത്താവ് ഫിലിപ് രാജകുമാരനെ (98) നോര്‍ഫോക്കിലുള്ള സാന്‍ഡ്രിങ്ങാം എസ്‌റ്റേറ്റിലേക്കു മാറ്റിയേക്കും. ബക്കിങ്ങാം കൊട്ടാരത്തില്‍ ഏറെ സന്ദര്‍ശകര്‍ എത്താറുള്ളതിനാലാണ് മുന്‍കരുതല്‍ നടപടി. ബക്കിങ്ങാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനു നേരത്തെ കോവിഡ്19 സ്ഥിരീകരിച്ചിരുന്നു.

ദിനംതോറും ലോകത്ത് കോറോണ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ലോകമാകെ 4,34, 595 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 19,604 ആയി. ഇതുവരെ 1,11,853 പേര്‍ക്ക്  രോഗം ഭേദമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. മരിച്ചവരുടെ എണ്ണം 6,280 ആയി. ഇറ്റലിയില്‍ 3,281 പേരും അമേരിക്കയില്‍ 784 പേരും മരിച്ചു. സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 3,434 ആയി. ഇറാനില്‍ മരണസംഖ്യ 2000 കടന്നു. ആയിരത്തിലേറെപ്പേര്‍ ഫ്രാന്‍സിലും മരിച്ചു. 

ഇംഗ്ലണ്ടില്‍ 8,077 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 422  ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com