കൊറോണ വൈറസ് സീസണുകളിൽ എത്തും; തടയാൻ ഒരേ ഒരു പോംവഴി; മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞർ

കൊറോണ വൈറസ്​ ബാധ സീസണുകളിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്​ ശാസ്​ത്രജ്ഞർ
കൊറോണ വൈറസ് സീസണുകളിൽ എത്തും; തടയാൻ ഒരേ ഒരു പോംവഴി; മുന്നറിയിപ്പുമായി യുഎസ് ശാസ്ത്രജ്ഞർ

വാഷിങ്​ടൺ: കൊറോണ വൈറസ്​ ബാധ സീസണുകളിൽ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്​ ശാസ്​ത്രജ്ഞർ. ഇത്​ തടയാനുള്ള ഏകപോംവഴി കോവിഡ്​ 19 വൈറസിന്​ വാക്​സിൻ കണ്ടെത്തുകയാണെന്നും ശാസ്​ത്രജ്ഞർ പറയുന്നു.

ആൻറണി ഫൗസിയെന്ന​ ശാസ്​ത്രജ്ഞനാണ്​​ ഗവേഷണത്തിന്​ നേതൃത്വം നൽകിയത്​​​. ദക്ഷിണാഫ്രിക്കയുൾപ്പടെയുള്ള രാജ്യങ്ങളിൽ വൈറസ്​ വ്യാപനമുണ്ടാവുകയാണ്​​.  ഈ രാജ്യങ്ങളിലെല്ലാം തണുപ്പുകാലം ആരംഭിക്കുകയാണ്​. ഇത്​ വൈറസ്​ ബാധ സീസണുകളിൽ ആവർത്തിക്കുമെന്നതി​​ന്റെ സൂചനയാണെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ പടർന്നു പിടിക്കുന്നതിനിടെയാണ്​ പുതിയ ഗവേഷണഫലവും പുറത്ത്​ വരുന്നത്​. ലോകത്ത്​ ഇതുവരെ 492,465 പേർക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരിക്കുന്നത്​. 22,180 പേരാണ്​ രോഗബാധ മൂലം മരിച്ചത്​. 119, 732 പേർ രോ​ഗമുക്തരായി. കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലും സ്‌പെയിനിലുമാണ്. ഇറ്റലിയില്‍ മരണസംഖ്യ 7,503 ആയി. സ്‌പെയിനില്‍ 4,089 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com