മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കി; ലോകശക്തികള്‍ ഒന്നിക്കുന്നു, ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി ട്രംപ്

കോവിഡ് 19 വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തിയ നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മഹാമാരിക്ക് മുന്നില്‍ മുട്ടുമടക്കി; ലോകശക്തികള്‍ ഒന്നിക്കുന്നു, ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി ട്രംപ്

കോവിഡ് 19 വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തിയ നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായി ട്രംപ് ടെലഫോണില്‍ സംഭാഷണം നടത്തി. 

ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന അതിഗുരുതരമായ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായും ഈ വൈറസ് സംബന്ധിച്ച് ഏറെ അറിവുനേടിക്കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 

യുഎസ് ഉള്‍പ്പെടെ രോഗം പിടിപെട്ട എല്ലാ രാജ്യങ്ങളുമൊത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ട്രംപുമായുളള ചര്‍ച്ചയില്‍ ഷീ വ്യക്തമാക്കിയതായി ചൈനീസ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ എജന്‍സിയും റിപ്പോര്‍ട്ടു ചെയ്തു.

അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1209 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16,843 കേസുകളാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 85,052ആയി. 

കോവിഡ് വ്യാപനത്തിനെ ചെറുക്കാന്‍ കൃത്യമായ നടപടികള്‍ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഏത് അടിയന്തര സാഹചര്യവും നേരിടായന്‍ അമേരിക്ക സജ്ജമാണ് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ മരണസംഖ്യം കുതിച്ചുയര്‍ന്നപ്പോള്‍ ട്രംപിന് നിലപാട് മാറ്റേണ്ടിവന്നു. കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുന്ന സ്ഥിതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് വ്യാപകമായി രോഗപരിശോധന നടത്താന്‍ പോലും അധികൃതര്‍ മുന്‍കൈയെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com