ഹോങ്കോങ്ങിൽ വളർത്തുനായകൾക്ക് കൊറോണ സ്ഥിരീകരിച്ചു, ബെൽജിയത്തിൽ പൂച്ചയ്ക്കും രോ​ഗബാധ

ലീജിലെ വെറ്റിനറി മെഡിസിന്‍ ഫാക്കല്‍റ്റിയിലെ ഗവേഷകരാണ് പൂച്ചയില്‍ വൈറസ്ബാധ കണ്ടെത്തിയത്
ഹോങ്കോങ്ങിൽ വളർത്തുനായകൾക്ക് കൊറോണ സ്ഥിരീകരിച്ചു, ബെൽജിയത്തിൽ പൂച്ചയ്ക്കും രോ​ഗബാധ

ബ്രസ്സല്‍സ്: ലോകത്ത് ഭയം വിതച്ച് പടരുന്ന കൊറോണ വൈറസ് ബാധ മനുഷ്യരില്‍ നിന്നും  മൃഗങ്ങളിലേക്കും. ഹോങ്കോങ്ങിലും ബെൽജിയത്തിലുമാണ് വളർത്തുമൃ​ഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചയാളുടെ പൂച്ചയ്ക്കും രോഗം പിടിപെട്ടതായി ബെല്‍ജിയന്‍ ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി.

ലീജിലെ വെറ്റിനറി മെഡിസിന്‍ ഫാക്കല്‍റ്റിയിലെ ഗവേഷകരാണ് ബെല്‍ജിയത്തില്‍ പൂച്ചയില്‍ വൈറസ്ബാധ കണ്ടെത്തിയത്. പൂച്ച ശ്വാസ തടസ്സവും ദഹന പ്രശ്‌നങ്ങളും കാണിച്ചിരുന്നു. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുന്നത് അസാധാരണമാണെന്ന് ആരോഗ്യ വിദ​ഗ്ധർ പറയുന്നു. അതേസമയം വീട്ടുമൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് രോഗം പിടിപെടുമെന്ന വാദം തള്ളിക്കളഞ്ഞിട്ടുണ്ട്.

അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മൃഗങ്ങളുമായുള്ള അമിതമായ ഇടപെടല്‍ മനുഷ്യർക്ക് വൈറസ് ബാധയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍ ഇമ്മാനുവല്‍ ആന്ദ്രേ പറയുന്നു. വൈറസിന് മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് മാറാനാകും. എന്നാല്‍ മൃഗങ്ങള്‍ക്ക് വൈറസ് വാഹരാകാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും പറയുന്നു. 

ഹോങ്കോംഗില്‍ രണ്ടു പട്ടികൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടു വയസ്സുള്ള ജർമ്മൻ ഷെപ്പേർഡിനും 17 വയസ്സുള്ള പൊമറേനിയൻ നായക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവയുടെ ഉടമസ്ഥർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നതായി ഹോങ്കോങ് അ​ഗ്രിക്കൾച്ചർ, ഫിഷറീസ് ആന്റ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതർ സൂചിപ്പിച്ചു. സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, മൃ​ഗങ്ങളെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com