കോവിഡ് വ്യാപനത്തിന്റെ സാമ്പത്തിക ആഘാതം; ധനകാര്യമന്ത്രി റെയില്‍വെ ട്രാക്കില്‍ ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2020 08:41 PM |
Last Updated: 29th March 2020 08:57 PM | A+A A- |
ഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ജർമനിയിലെ ഒരു മന്ത്രി ആത്മഹത്യ ചെയ്തു. ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷിഫർ ആണ് ജീവനൊടുക്കിയത്.
സംസ്ഥാനം കൊറോണ വൈറസ് പ്രതിസന്ധിയിൽ വീണുപോയതിൽ നിരാശനായിരുന്നെന്ന് ഗവർണർ പറഞ്ഞു. 54 കാരനായ തോമസ് ഫിഷറിന്റെ മൃതദേഹം ശനിയാഴ്ച ഫ്രാങ്ക്ഫർട്ടിനടുത്തുള്ള റെയിൽവെ ട്രാക്കിൽവച്ച് കണ്ടെത്തുകയായിരുന്നു.
ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിന്റെ പ്രധാനഭാഗമാണ് ഹെസെ സംസ്ഥാനം. ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതു തോമസ് ആണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.