ഓര്‍ത്തഡോക്‌സ് സഭ ഭദ്രസനാധിപന്‍ സക്കറിയ മാര്‍ നിക്കളോവോസിനും കോവിഡ്; ഐസൊലേഷനില്‍

ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ ഭദ്രസനാധിപന്‍ സക്കറിയ മാര്‍ നിക്കളോവോസിന് കോവിഡ് സ്ഥിരീകരിച്ചു
ഓര്‍ത്തഡോക്‌സ് സഭ ഭദ്രസനാധിപന്‍ സക്കറിയ മാര്‍ നിക്കളോവോസിനും കോവിഡ്; ഐസൊലേഷനില്‍

ന്യൂയോര്‍ക്ക്: ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ ഭദ്രസനാധിപന്‍ സക്കറിയ മാര്‍ നിക്കളോവോസിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ആരും ഭയപ്പെടേണ്ടതില്ലെന്നും ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്നും സക്കറിയ മാര്‍ നിക്കോളോവോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ച് 25നാണ് ജലദോഷം, പനി പോലെയുളള നേരിയ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനാ ഫലം പോസീറ്റിവാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'മറ്റുളളവരിലേക്ക് രോഗം പടരാതിരിക്കാന്‍ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. ഉടന്‍ തന്നെ അസുഖം ഭേദമാകുമെന്ന ആത്മവിശ്വാസം ഉണ്ട്. അതിരൂപതയോടുളള
പൂര്‍ണ വിശ്വാസവും പുരോഹിതരോടുളള ഉത്തരവാദിത്തവും  തുടരും'- കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com