സ്പാനിഷ് രാജകുമാരി കോവിഡ് ബാധിച്ച് മരിച്ചു; ലോകത്ത് രാജകുടുംബത്തില്‍ നിന്നുളള ആദ്യ മരണം 

സ്പാനിഷ് രാജകുമാരി മരിയ തെരേസ കൊറോണ വൈറസ് ബാധിച്ച് മരിച്ചു
സ്പാനിഷ് രാജകുമാരി കോവിഡ് ബാധിച്ച് മരിച്ചു; ലോകത്ത് രാജകുടുംബത്തില്‍ നിന്നുളള ആദ്യ മരണം 

മാഡ്രിഡ്: സ്പാനിഷ് രാജകുമാരി മരിയ തെരേസ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. 86വയസ്സായിരുന്നു. സഹോദരനും അറഞ്ച്വസ് പ്രഭുവുമായ സിക്‌സ്‌റ്റോ എന്റിക് ഡെ ബോര്‍ബോണ്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട മരിയ തെരേസ. ഫിലിപ് രാജാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്.

1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്ര വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങള്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്‌പെയിന്‍ സമൂഹം വിശേഷിപ്പിച്ചിരുന്നത്.

ചാള്‍സ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com