അടുത്ത രണ്ടാഴ്ച മരണ നിരക്ക് കൂടും ; ജൂണ്‍ ഒന്നോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് ട്രംപ് 

രോഗം രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്
അടുത്ത രണ്ടാഴ്ച മരണ നിരക്ക് കൂടും ; ജൂണ്‍ ഒന്നോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് ട്രംപ് 

വാഷിങ്ടണ്‍ : കോവിഡ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിതി അതിരൂക്ഷമായി. രാജ്യത്ത് മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ജൂണ്‍ ഒന്നോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്നും ട്രംപ് പറഞ്ഞു. 

രോഗം രാജ്യത്ത് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. യുഎസില്‍ ഞായറാഴ്ച 264 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്. 

കൊറോണ മഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ദശലക്ഷണകക്കിന് പേര്‍ രോഗബാധിതരാകുമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ ഡിസീസ് ഡയറക്ടര്‍ അന്തോണി ഫൗസി വ്യക്തമാക്കി. ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിലെ പ്രമുഖ അംഗം കൂടിയാണ് അന്തോണി ഫൗസി.

ലോകത്താകമാനം കൊറോണബാധിതരുടെ എണ്ണം ഇതിനിടെ ഏഴ് ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7,21,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,965 പേര്‍ മരിക്കുകയും ചെയ്തു. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഫ്രാന്‍സില്‍ 292 ഉം യുകെയില്‍ 209 ഉം മരണങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 123 മരണവും റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. എട്ട് പേര്‍ മരിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com