കോവിഡ് ബാധിച്ച് ഹാസ്യകലാകാരന്‍ കെന്‍ ഷിമുറ അന്തരിച്ചു

കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടോക്കിയോയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു
കോവിഡ് ബാധിച്ച് ഹാസ്യകലാകാരന്‍ കെന്‍ ഷിമുറ അന്തരിച്ചു

ടോക്കിയോ : ജപ്പാനിലെ പ്രശസ്ത ഹാസ്യകലാകാരന്‍ കെന്‍ ഷിമുറ അന്തരിച്ചു. കോവിഡ് രോഗബാധയെത്തുടര്‍ന്നാണ് അന്ത്യം. 70 വയസ്സായിരുന്നു. 

കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടോക്കിയോയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാകുകയും, അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ജപ്പാനിലെ പ്രശസ്ത കൊമോഡിയന്‍ താരമായ കെന്‍ ഷിമുറ 1970 കളുടെ തുടക്കത്തിലാണ് കരിയര്‍ ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്ത ഹാസ്യകലാകാരനാണ് ഷിമുറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com