മരണം 40,000 കടന്നു; കോവിഡ് ബാധിതര്‍ എട്ടുലക്ഷം കഴിഞ്ഞു; ആശങ്കയൊഴിയാതെ രാജ്യങ്ങള്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു.
മരണം 40,000 കടന്നു; കോവിഡ് ബാധിതര്‍ എട്ടുലക്ഷം കഴിഞ്ഞു; ആശങ്കയൊഴിയാതെ രാജ്യങ്ങള്‍

റോം: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കവിഞ്ഞു. മരണസംഖ്യ  നാല്‍പ്പതിനായിരത്തിനോട് അടുക്കുന്നു. 40, 633പേര്‍ മരിച്ചതായാണ് കണക്ക്.  ഇന്ന് പുതുതായി 15,026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1800 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,69,995 പേര്‍ രോഗമുക്തരായി. 30,281 പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് - 11,591. ഇറ്റലിയില്‍ 1,01,739 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. യുഎസിലാണ് എറ്റവുമധികം ആളുകള്‍ക്ക് രോഗബാധയുള്ളത് - 1,64,359. പുതുതായി 515 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം - 3,173. സ്‌പെയിനില്‍ 94,417 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. സ്‌പെയിനിലാണ് ഏറ്റവുമധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് - 6,461. ഇതുവരെ 8,189 പേര്‍ക്ക് ജീവന്‍ നഷ്ടമായി, ഇന്ന് 473 പേര്‍ മരിച്ചു.

ചൈനയില്‍ 81,518 പേരാണ് രോഗബാധിതര്‍. 79 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3,305 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 5 പേര്‍ മരിച്ചു. രോഗികളുടെ എണ്ണം അധിവേഗം വര്‍ധിച്ച മറ്റൊരു രാജ്യം ജര്‍മനിയാണ്. ആകെ രോഗികള്‍ 67,051. ഇന്ന് 166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 650 പേര്‍ മരിച്ചു. ഇന്ന് 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ ആകെ രോഗബാധിതര്‍ 44,605. ഏറ്റവുമധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ രണ്ടാം സ്ഥാനത്ത് ഇറാനാണ് - 3110. ആകെ മരണങ്ങള്‍ 2898. ഇന്ന് 141 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സില്‍ 44,550 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3,024 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ രോഗികളുടെ എണ്ണം 22,141. ആകെ മരണം 1408. ഇന്നത്തെ മരണനിരക്കില്‍ രണ്ടാം സ്ഥാനത്ത് ബെല്‍ജിയമാണ് - 192. ആകെ രോഗബാധിതര്‍ 12,775. പുതുതായി 876 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com