മരിച്ചെന്ന് പറഞ്ഞ കിം ജോങ് ഉന്‍ പൊതുവേദിയില്‍, ഹര്‍ഷാരവം മുഴക്കി ജനം; ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2020 02:18 PM  |  

Last Updated: 02nd May 2020 02:18 PM  |   A+A-   |  

 

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പട്ടതിന്റെ വീഡിയോ പുറത്ത്. കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിന് ഇടയില്‍ ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

പുതിയതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്ഘാടനത്തിന് കിം ജോങ് ഉന്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ, 20 ദിവസത്തിന് ശേഷമാണ് ഇദ്ദേഹം പൊതുവേദിയില്‍ എത്തിയത്. തങ്ങളുടെ നേതാവിന് ജനം അഭിവാദ്യം അര്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാസ്‌ക് ധരിച്ച് എത്തിയ ജനം കൈകള്‍ വീശി പ്രിയ നേതാവിന് ഹര്‍ഷാരവം മുഴക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായതിന് പിന്നാലെ കി ജോങ് ഉന്നിന് മസ്തിഷ മരണം സംഭവിച്ചു എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നത്.ഏപ്രില്‍ 11ന് ശേഷം കിം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെ ഊഹാപോഹങ്ങള്‍ ശക്തമായി. ഏപ്രില്‍ 15ന് മുത്തച്ഛനും മുന്‍സര്‍വാധിപതിയുമായ കിം ഉല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തിലും കിം ജോങ് പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയയിലെ ഒരു പ്രധാനപ്പെട്ട ദേശിയ ആഘോഷമാണ് ഇത്.