കോവിഡിൽ നിന്നും രക്ഷിച്ച ഡോക്ടർമാർക്ക് ആദരവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ; കുഞ്ഞിന് ഡോക്ടർമാരുടെ പേര് നൽകി ബോറിസ്

നി​ക് പ്രൈ​സ്, നി​ക് ഹാ​ർ​ട്ട് എ​ന്നീ ഡോ​ക്ട​ർ​മാ​രോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് കു​ഞ്ഞി​ന്‍റെ പേ​രി​ൽ നി​ക്കോ​ളാ​സ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്
കോവിഡിൽ നിന്നും രക്ഷിച്ച ഡോക്ടർമാർക്ക് ആദരവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ; കുഞ്ഞിന് ഡോക്ടർമാരുടെ പേര് നൽകി ബോറിസ്

ല​ണ്ട​ൻ: കോ​വി​ഡ് രോ​ഗബാധയെ തുടർന്ന് ആശുപത്രിയിലായ തന്നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ബ്രിട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ത​ന്‍റെ കു​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​രു​ടെ പേ​ര് ന​ൽ​കി​യാ​ണ് ബോ​റി​സ് അ​ദ​രം അ​ർ​പ്പി​ച്ച​ത്. വി​ൽ​ഫ്രെ​ഡ് ലോ​റി നി​ക്കോ​ളാ​സ് ജോ​ണ്‍​സ​ണ്‍ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ട​ത്.

നി​ക് പ്രൈ​സ്, നി​ക് ഹാ​ർ​ട്ട് എ​ന്നീ ഡോ​ക്ട​ർ​മാ​രോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് കു​ഞ്ഞി​ന്‍റെ പേ​രി​ൽ നി​ക്കോ​ളാ​സ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. വി​ൽ​ഫ്രെ​ഡ് എ​ന്ന പേ​ര് ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ​യും ലോ​റി എ​ന്ന പേ​ര് കാ​രി സൈ​മ​ണ്ടി​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ​യു​മാ​ണ്. ബോ​റി​സ് ജോ​ണ്‍​സ​നും കു​ട്ടു​കാ​രി കാ​രി സൈ​മ​ണ്ട്സി​നും ബു​ധ​നാ​ഴ്ച​യാ​ണ് ആ​ണ്‍​കു​ട്ടി പി​റ​ന്ന​ത്. ര​ണ്ട് വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ജോ​ണ്‍​സ​ന്‍റെ ആ​റാ​മ​ത്തെ കു​ട്ടി​യാ​ണി​ത്.

മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പക്ഷെ നേരിയ ലക്ഷണങ്ങളേ ആദ്യ ഘട്ടത്തില്‍ പ്രകടിപ്പിച്ചിരുന്നുള്ളൂ. ഏപ്രില്‍ 5ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോറിസ് ജോണ്‍സണെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം ഓക്‌സിജന്‍ നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com