ആടിന്റെയും പപ്പായയുടെയും സാംപിൾ കോവിഡ് പോസിറ്റീവ്; ടെസ്റ്റ് കിറ്റ് ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍ 

ടെക്നിക്കല്‍ തകരാറുകള്‍ ചൂണ്ടിക്കാണിച്ചാണ് തീരുമാനം
ആടിന്റെയും പപ്പായയുടെയും സാംപിൾ കോവിഡ് പോസിറ്റീവ്; ടെസ്റ്റ് കിറ്റ് ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍ 

ദാറസ്സലാം (ടാൻസാനിയ): കോവിഡ് 19 വൈറസ് ബാധ കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റ് റദ്ദാക്കി ടാൻസാനിയ. കിറ്റുകൾ ഉപയോ​ഗ ശൂന്യമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവ റദ്ദാക്കാൻ പ്രസിഡന്‍റ് ജോണ്‍ മഗുഫുലി നിര്‍ദേശം നല്‍കുകയായിരുന്നു. ടെക്നിക്കല്‍ തകരാറുകള്‍ ചൂണ്ടിക്കാണിച്ചാണ് തീരുമാനം.

ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ച ആടും പപ്പായയും അടക്കമുള്ളവയുടെ സാംപിൾ പോസിറ്റീവ് ആണെന്ന പരിശോധനാ ഫലത്തിന് പിന്നാലെയാണ് ടെസ്റ്റ് കിറ്റുകൾ റദ്ദാക്കാൻ തീരുമാനമെടുത്തത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കിറ്റുകളാണ് ഉപയോഗിച്ചതെന്ന് ജോണ്‍ മഗുഫുലി വിശദമാക്കി. എന്നാൽ കിട്ടുകൾ ഇറക്കുമതി ചെയ്തത് എവിടെനിന്നെന്ന് പുറത്തുവിട്ടിട്ടില്ല. 

കിറ്റുകളുടെ നിലവാരം ഉറപ്പിക്കാനാണ് മനുഷ്യന്‍റെ അല്ലാതെയുള്ള സാംപിളുകള്‍ പരിശോധിച്ചത്. മനുഷ്യരുടെ പേരുകളും പ്രായവും രേഖപ്പെടുത്തി പപ്പായ, ആട് എന്നിവയടക്കമുള്ളവയുടെ സാംപിളുകളാണ് കിറ്റില്‍ പരിശോധിച്ചത്. സാംപിളുകള്‍ എന്തില്‍ നിന്നാണെന്ന് ലാബ് ജീവനക്കാരെ അറിയിച്ചില്ല. എന്നാൽ ഫലം വന്നപ്പോൾ ഇവയിൽ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. കിറ്റുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജോണ്‍ മഗുഫുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com