നിത്യോപയോഗ സാധനങ്ങള്‍ക്ക് തോന്നിയ വില; ഒറ്റയടിക്ക് കൂട്ടിയത് 200 ശതമാനം വരെ; അമേരിക്കയില്‍ ഇന്ത്യന്‍ കച്ചവടക്കാരന് തടവും പിഴയും

കാലിഫോര്‍ണിയ: കോവിഡ് കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് ശിക്ഷ. കാലിഫോര്‍ണിയയിലെ പ്ലീസന്റോണില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വ്യാപാരം നടത്തുന്ന രജ്‌വിന്ദര്‍ സിങിനാണ് ഒരു വര്‍ഷം തടവും ഏഴര ലക്ഷം രൂപ പിഴയും ചുമത്തിയത്. 

കാലിഫോര്‍ണിയയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റാമ് രജ്‌വിന്ദറിന്റെ അപ്‌നാ ബസാര്‍. അമേരിക്കയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് നാല് മുതല്‍ ഗവര്‍ണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതെന്ന് തെളിഞ്ഞു. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍, അല്‍മെയ്ഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി എന്നിവരാണ് ശിക്ഷ വിധിച്ചത്. 

ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം മുതല്‍ 200 ശതമാനം വരെ അധിക തുക ഈടാക്കിയാണ് ഇയാള്‍ സാധനങ്ങള്‍ വിറ്റതെന്ന് തെളിഞ്ഞു. സവാള, ഇഞ്ചി, ഗ്രീന്‍പീസ്, ഇന്‍സ്റ്റന്റ് നൂഡില്‍സ്, ചായപ്പൊടി, മുളക്‌പൊടി, ഉറുമാമ്പഴം തുടങ്ങിയ ചില സാധനങ്ങള്‍ക്കാണ് ഇയാള്‍ അമിത വില ഈടാക്കിയത്. പരാതി നല്‍കിയവര്‍ തെളിവായി ഇതിന്റെ രസീതും ഹാജരാക്കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. 

നിര്‍ണായക സമയത്ത് ഇത്തരത്തില്‍ വില കൂട്ടിയ നടപടി ഗൗരവമേറിയ വിഷയമാണെന്ന് അറ്റോര്‍ണി ജനറല്‍ നിരീക്ഷിച്ചു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com