24 മണിക്കൂറിനിടെ 96,000 പേര്‍ക്ക് കോവിഡ് ; രോഗബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു ; മരണം മൂന്നുലക്ഷത്തിലേറെ

ലോകത്ത് കോവിഡ് ബാധിച്ച് ചികിൽസയിലുള്ള 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
24 മണിക്കൂറിനിടെ 96,000 പേര്‍ക്ക് കോവിഡ് ; രോഗബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു ; മരണം മൂന്നുലക്ഷത്തിലേറെ

വാഷിങ്ടണ്‍ : ആശങ്ക വര്‍ധിപ്പിച്ച് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 46,26,487 ആയി. 24 മണിക്കൂറിനിടെ 95,851 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് ലോകത്ത് മരണം മൂന്നു ലക്ഷം കടന്നു. 3,08,610 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 4931 പേരാണ്. 17,57,282 പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് കോവിഡ് ബാധിച്ച് ചികിൽസയിലുള്ള 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. റഷ്യയില്‍ 2.36ലക്ഷം പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. സ്പെയിന്‍ -2.74 ലക്ഷം, ബ്രിട്ടൻ- 2.37 ലക്ഷം, ഇറ്റലി -2.23 ലക്ഷം, ഫ്രാന്‍സ് -1.8 ലക്ഷം, ബ്രസീല്‍- 2.18 ലക്ഷം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

ബ്രിട്ടനിൽ 33998 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലി- 31610, ഫ്രാന്‍സ്- 27,529,സ്‌പെയിന്‍-27,459, ബ്രസീല്‍- 14817 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,933ആണ്. ഇന്ത്യയില്‍ 85,784ഉം. അതേസമയം കോവിഡ് മരണം ഇന്ത്യയേക്കാള്‍ കൂടുതല്‍ ചൈനയിലാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com