അമേരിക്കയിലും ബ്രസീലിലും കോവിഡ് പിടിമുറുക്കി ;യുഎസില്‍ രോഗബാധിതര്‍ 15 ലക്ഷത്തിലേക്ക് ; പ്രസിഡന്റുമായി ഇടഞ്ഞ് ബ്രസീല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,20,291 ആയി. പുതുതായി 2068 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്
അമേരിക്കയിലും ബ്രസീലിലും കോവിഡ് പിടിമുറുക്കി ;യുഎസില്‍ രോഗബാധിതര്‍ 15 ലക്ഷത്തിലേക്ക് ; പ്രസിഡന്റുമായി ഇടഞ്ഞ് ബ്രസീല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ന്യൂയോര്‍ക്ക് : അമേരിക്കയിലും ബ്രസീലിലും ഭീതിയുയര്‍ത്തി കോവിഡ് പടരുകയാണ്. അമേരിക്കയില്‍ 14 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കാല്‍ലക്ഷത്തിലധികം പേര്‍ക്ക് രോഗം പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 14,84,285 ആയി.

ഇന്നലെ മാത്രം മരിച്ചത് 1680 രോഗികളാണ്. ഇതോടെ യുഎസിലെ ആകെ മരണം 88,507 ആയി ഉയര്‍ന്നു. ബ്രസീലിലും രോഗബാധ വ്യാപിക്കുകയാണ്. ബ്രസീലില്‍ കോവിഡ് ബാധിച്ച് ഇന്നലെ 824 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 14,817 ആയി.

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,20,291 ആയി. പുതുതായി 2068 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അതിനിടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ബോല്‍സനാരോയുടെ നിലപാടുകളോട് വിയോജിച്ച് ബ്രസീല്‍ ആരോഗ്യമന്ത്രി രാജിവെച്ചു.

കോവിഡ് 19 ന്റെ യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പ്രസിഡന്റിന് ആയിട്ടില്ലെന്ന് രാജിവെച്ച മന്ത്രി നെല്‍സണ്‍ ടെക് പറഞ്ഞു. ആരോഗ്യമന്ത്രി പദവി ഏറ്റെടുത്ത് ഒരു മാസത്തിനകമാണ് നെല്‍സണ്‍ രാജി സമര്‍പ്പിച്ചത്. നേരത്തെ പ്രസിഡന്റുമായി ഇടഞ്ഞ് രാജിവെച്ച നെല്‍സണ്‍ മണ്‍ഡേറ്റയ്ക്ക് പകരമാണ് നെല്‍സണ്‍ ടെക്കിനെ ആരോഗ്യമന്ത്രിയായി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com