ലോകത്ത് 3.20 ലക്ഷം കടന്ന് കോവിഡ് മരണം; രോഗ ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് 

ഇന്നലെ 8,775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ലോകത്ത് 3.20 ലക്ഷം കടന്ന് കോവിഡ് മരണം; രോഗ ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് 

വാഷിങ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 4,890,680ആയി. കോവിഡ് ബാധിച്ച് 320,125 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ 8,775 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 998 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,553 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 15,50,294 ആയി. ആകെ മരണം 91,981. 

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 2,90,678 രോഗികളാണുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പേരാണ് രോഗ ബാധിതരായത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്, 2631.

2,78,188 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയിനില്‍ 27,709 പേരാണ് ഇതുവരെ മരിച്ചത്. ബ്രസീലില്‍ 2,55,368 പേര്‍ രോഗബാധിതരായിട്ടുണ്ട്. യുകെയില്‍ 2,46,406 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 34,796 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ മരണസംഖ്യ 32,007 ആയി. 

ഫ്രാന്‍സില്‍ 1,79,927 പേരും ജര്‍മനിയില്‍ 1,77,289 പേരും രോഗബാധിതരായിട്ടുണ്ട്. തുര്‍ക്കി-1,50,593, ഇറാന്‍-1,22,492 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com