ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ വണ്ടിയുമെടുത്തിറങ്ങി, വഴിയില്‍ കണ്ട ബാഗില്‍ പത്തു ലക്ഷം ഡോളര്‍!; അമ്പരപ്പ്

ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ വണ്ടിയുമെടുത്തിറങ്ങി, വഴിയില്‍ കണ്ട ബാഗില്‍ പത്തു ലക്ഷം ഡോളര്‍!; അമ്പരപ്പ്

ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ വണ്ടിയുമെടുത്തിറങ്ങി, വഴിയില്‍ കണ്ട ബാഗില്‍ പത്തു ലക്ഷം ഡോളര്‍!; അമ്പരപ്പ്

കോവിഡ് ലോക്ക് ഡൗണ്‍ മൂലമുള്ള വിരസത മാറ്റാന്‍ വണ്ടിയുമെടുത്ത് ഇറങ്ങിയ കുടുംബത്തിന് വഴിയില്‍നിന്നു കിട്ടിയത് പത്തു ലക്ഷം ഡോളര്‍ നിറച്ച ബാഗുകള്‍. അമേരിക്കയിലെ വിര്‍ജിനിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ ശനിയാഴ്ചയാണ് ഡേവിഡ് ഷാന്‍സും ഭാര്യ എമിലിയും വണ്ടിയുമെടുത്ത് ഇറങ്ങിയത്. കുറച്ചു നേരം കാഴ്ചകളൊക്കെ കണ്ട് തിരിച്ചുവരാനായിരുന്നു പരിപാടി. സ്വന്തം പിക്കപ്പ് വണ്ടിയിലായിരുന്നു യാത്ര. 

കരോലിന്‍ കൗണ്ടി വിട്ട് കുറച്ചു പോയപ്പോഴേക്കും വഴിയരികില്‍ ഒരു ബാഗ്. ഇറങ്ങി നോക്കിയപ്പോള്‍ തൊട്ടപ്പുറത്തുതന്നെ മറ്റൊന്നു കൂടി കണ്ടു. ആരുടെയെങ്കിലും പക്കല്‍ നിന്നു നഷ്ടപ്പെട്ടതാവും എന്നു കരുതി വണ്ടിയിലെടുത്തിട്ടു.

വീട്ടില്‍ വന്നാണ് ബാഗ് തുറന്നത്. ഞെട്ടിപ്പോയെന്ന് ഡേവിഡ് പറയുന്നു. ഉള്ളിലെ ചെറിയ പ്ലാസ്റ്റിക് കൂടുകളില്‍ നിറയെ ഡോളറുകള്‍. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചു. അവര്‍ വന്ന്് എണ്ണി നോക്കിയപ്പോള്‍ പത്തു ലക്ഷം ഡോളര്‍.

എങ്ങനെയാണ് പണം റോഡില്‍ വന്നതെന്ന് അന്വേഷണം നടത്തിവരികയാണ് പൊലീസ്. ആരുടെയെങ്കിലും പക്കില്‍നിന്നു വീണുപോയതാവും എന്നാണ് നിഗമനം. എന്തായാലും ഡേവിഡും കുടുംബവും കാണിച്ചത് വലിയ മാതൃകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉടമയെ കണ്ടെത്തിയാല്‍ ഡേവിഡിന് നല്ലൊരു സമ്മാനവും ലഭിക്കാനിടയുണ്ടെന്നാണ് അവരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com