കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരം, അമേരിക്കന്‍ പതാക മൂന്നുദിവസം താഴ്ത്തിക്കെട്ടും; മരണസംഖ്യ ഒരുലക്ഷത്തിലേക്ക്  

നിലവില്‍ 96,354 ആളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്
കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരം, അമേരിക്കന്‍ പതാക മൂന്നുദിവസം താഴ്ത്തിക്കെട്ടും; മരണസംഖ്യ ഒരുലക്ഷത്തിലേക്ക്  

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് മരിച്ചവരോടുള്ള ആദര സൂചകമായി അമേരിക്കന്‍ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉയര്‍ത്തിയിട്ടുള്ള അമേരിക്കന്‍ പതാക അടുത്ത മൂന്നുദിവസത്തേക്ക് പാതി താഴ്ത്തി കെട്ടണമെന്നാണ് നിർദേശം.

അമേരിക്കയില്‍ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തോളമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ 96,354 ആളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് കോവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 1,620,902 പേർക്കാണ് ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

മെയ് 25ന് അമേരിക്കയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച് മരണമടഞ്ഞ സൈനികര്‍ക്ക് വേണ്ടിയുള്ള ഓര്‍മ ദിവസമാണ്. അവധി ദിനം കൂടിയായ അന്ന് കോവിഡ് പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ആദരമര്‍പ്പിക്കാനാണ് ട്രംപിന്റെ ആഹ്വാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com