അംബരചുംബിയായ കെട്ടിടത്തിന് മുകളില്‍ കാമുകിക്ക് ചുംബനം; ഇറാനില്‍ കായികതാരം അറസ്റ്റില്‍

ചുബംനം നല്‍കുന്നതിന്റെ ചിത്രം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ടെഹ്‌റാന്‍ സൈബര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 
rger
rger

ടെഹ്‌റാന്‍: ഇറാനില്‍ അംബരചുംബിയായ കെട്ടിടത്തിന്റെ മുകളില്‍വച്ച് കാമുകിക്ക് ചുംബനം നല്‍കിയ ഇറാനിന്‍ കായിതാരം അറസ്റ്റില്‍. പാര്‍ക്കൗര്‍ അത്‌ലറ്റ് അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും കാമുകിയുമാണ് അറസ്റ്റിലായത്. ചുബംനം നല്‍കുന്നതിന്റെ ചിത്രം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ടെഹ്‌റാന്‍ സൈബര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 

ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയാണ് അറസ്റ്റിനു കാരണമെന്ന് പൊലീസ് പറഞ്ഞു. മുന്‍പും അലിറേസ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

നാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണം പരാജയമാണെന്ന് കഴിഞ്ഞ ദിവസം അലിറേസ ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com