'പ്രാർത്ഥനയാണ് ഈ ഘട്ടത്തിൽ ആവശ്യം' ; ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് ട്രംപ്

സംസ്ഥാനങ്ങള്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരം പ്രയോഗിക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി
'പ്രാർത്ഥനയാണ് ഈ ഘട്ടത്തിൽ ആവശ്യം' ; ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് ട്രംപ്

വാഷിങ്ടൺ : ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.  പള്ളികളും സിനഗോഗുകളും മോസ്കുകളും തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍മാരോട് ട്രംപ് ആവശ്യപ്പെട്ടു. പ്രാര്‍ഥനയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരം പ്രയോഗിക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. കോവിഡ്  നിയന്ത്രണത്തിന്‍റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ആഴ്ചാവസാന ഉല്ലാസങ്ങള്‍ക്കായി ആളുകള്‍ക്ക് ബീച്ചുകളിലും വിനോദകേന്ദ്രങ്ങളിലും പോകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് രോ​ഗവ്യാപനത്തിൽ അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കോവിഡ് മരണം യുഎസിൽ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 98,683    പേരാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം 16,66,829 ആയി ഉയർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com