അറവുശാലകള്‍ വഴി കോവിഡ് പടരുന്നു, ജീവനക്കാര്‍ക്ക് കൂട്ടത്തോടെ വൈറസ് ബാധ

അറവുശാലകള്‍ വഴി കോവിഡ് പടരുന്നു, ജീവനക്കാര്‍ക്ക് കൂട്ടത്തോടെ വൈറസ് ബാധ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെര്‍ലിന്‍: അറവുശാല ജീവനക്കാര്‍ വഴി ജര്‍മനിയിലും നെതര്‍ലാന്‍ഡ്‌സിലും കോവിഡ് പടരുന്നു. അറവുശാലകള്‍ വഴി വൈറസ് വ്യാപിച്ച നിരവധിര കേസുകളാണ് ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തത്.

നെതര്‍ലാന്‍ഡ്‌സിലെ ഗ്രോയന്‍ലോയിലെ അറവു ശാലയിലെ 657 ജീവനക്കാരില്‍ 147 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 79 പേര്‍ അതിര്‍ത്തിക്കപ്പുറത്ത് ജര്‍മനിയിലാണ് താമസിക്കുന്നത്. 68 പേര്‍ നെതര്‍ലാന്‍ഡ്‌സില്‍ തന്നെയുള്ളവരാണെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജര്‍മനിയില്‍ അറവു ശാല ജീവനക്കാര്‍ വഴി വൈറസ് ബാധയുടെ നിരവധി ക്ലസ്റ്ററുകള്‍ സമീപ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അറവു ശാല ജീവനക്കാരില്‍ നല്ലൊരു ശതമാനവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. അറവുശാല കരാറുകാരായി പ്രവര്‍ത്തിക്കുന്നതും ഇവരാണ്. 

ജീവനക്കാരെ ഷട്ടില്‍ ബസുകളില്‍ കൊണ്ടുവരുന്നതും വീടുകളില്‍ കൂടുതല്‍ പേര്‍ താമസിക്കുന്നതും ഇവര്‍ക്കിടയില്‍ രോഗം വ്യാപിക്കാന്‍ കാരണമാവുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അറവു ശാലകളിലെ സാഹചര്യം പരിശോധിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com