കോവിഡ് ബാധിതര്‍ 55 ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്; ഇന്ത്യ പത്താമത്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു - മരണസംഖ്യയും ഉയരുന്നു 
കോവിഡ് ബാധിതര്‍ 55 ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്; ഇന്ത്യ പത്താമത്


ലണ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു. ഇതുവരെ 5,500, 679 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. മരണം 346,721 ആയി. ഇതുവരെ 2,302, 070 പേരാണ് രോഗമുക്തരായത്. 

കോവിഡ് ബാധിച്ച് ഏറ്റവും കുടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണ്. ഇതുവരെ 1,686,436 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.  രോഗികളുടെ എണ്ണത്തില്‍ ബ്രസിലാണ് രണ്ടാമത്. 365, 213 പേരാണ് രോഗികള്‍. മരണസംഖ്യ 22, 746 ആയി. മരണനിരക്കില്‍ ഏറെ മുന്നില്‍ ബ്രസീലാണ്. റഷ്യയും സ്‌പെയിനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. റഷ്യയില്‍ രോഗികള്‍ മൂന്നരലക്ഷത്തിലേക്ക് അടുക്കുന്നു. സ്‌പെയിനിലും സ്ഥിതി വ്യത്യസ്തമല്ല. രോഗികള്‍ മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും ഇറ്റലിയിലും രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 

പട്ടികയില്‍ ഇന്ത്യയാണ് പത്താമത്.  24 മണിക്കൂറിനിടെ 6977 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം മാത്രം 154 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 4021 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com